വീട്ടുമാലിന്യങ്ങള്‍ പൊതുസ്ഥലത്ത് ഉപേക്ഷിക്കുന്നത് ഹൈക്കോടതി നിരോധിച്ചു

November 21, 2011 കേരളം

കൊച്ചി: വീട്ടുമാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി പൊതുസ്ഥലത്ത് ഉപേക്ഷിക്കുന്നത് ഹൈക്കോടതി നിരോധിച്ചു. മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു ഇത്.
നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് നടപടി സ്വീകരിക്കാനും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി മന്ത്രി എം.കെ. മുനീര്‍ ഡല്‍ഹിയില്‍ പറഞ്ഞു. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം