യു.പി വിഭജനം: പ്രമേയം പാസാക്കി

November 21, 2011 ദേശീയം

ലക്‌നൗ: യു.പി വിഭജിച്ച് നാല് പ്രത്യേക സംസ്ഥാനങ്ങള്‍ രൂപവല്ക്കരിക്കണമെന്ന പ്രമേയം നിയമസഭ പാസാക്കി. ശബ്ദ വോട്ടോടെയാണ് പ്രമേയം നിയമസഭ പാസാക്കിയത്.
കിഴക്കന്‍ യു.പിയിലെ 32 ജില്ലകള്‍ ചേര്‍ത്ത് പൂര്‍വാഞ്ചല്‍, 22 പടിഞ്ഞാറന്‍ ജില്ലകള്‍ ഉള്‍പ്പെടുത്തി ഹരീത് പ്രദേശ്, ഏഴ് ജില്ലകള്‍ ചേരുന്ന ബുന്ദേല്‍ഖാന്‍ഡ് ശേഷിക്കുന്ന 14 ജില്ലകളുമായി സെന്‍ട്രല്‍ യു.പി ഇങ്ങനെയാണ് വിഭജനത്തിന്റെ പ്രാഥമിക രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. സഭ സമ്മേളിച്ച ഉടനെതന്നെ സമാജ് വാദി പാര്‍ട്ടിയും ബി.ജെ.പിയും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. സമാജ് വാദിപാര്‍ട്ടിയും ബി.ജെ.പിയും മുദ്രാവാക്യങ്ങള്‍ വിളിച്ച് നടത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭ 12.30 വരെ നിര്‍ത്തിവെച്ചു. അതിനശേഷം സഭ ചേര്‍ന്നെങ്കിലും ബഹളം നിയന്ത്രിക്കാനായില്ല. ഇതേതുടര്‍ന്ന് സഭ അനിശ്ചിത കാലത്തേയ്ക്ക് പിരിഞ്ഞു. വിഭജനത്തിന് അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം