ഐക്യരാഷ്ട്ര സഭയുടെ സംയുക്ത അവലോകന സമിതിയിലേയ്ക്ക് ഇന്ത്യയും

November 23, 2011 രാഷ്ട്രാന്തരീയം

യു.എന്‍: ഐക്യരാഷ്ട്ര സഭയുടെ സംയുക്ത അവലോകന സമിതിയിലേയ്ക്ക് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പില്‍ ചൈനയെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 183 അംഗ രാഷ്ട്രങ്ങള്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ 77നെതിരെ 106 വോട്ട് നേടിയാണ് ഇന്ത്യയുടെ പ്രതിനിധിയായ കെ.ഗോപിനാഥന്‍ ചൈനയുടെ ഷാങ് യാനിനെ തോല്‍പിച്ച് അംഗമായത്.

35 വര്‍ഷത്തിനുശേഷമാണ് ഇന്ത്യ വീണ്ടും സമിതിയില്‍ അംഗമാകുന്നത്. ഏഷ്യാ-പെസഫിക് മേഖലയിലെ ഏക പ്രതിനിധിയാണ് ഗോപിനാഥന്‍. അഞ്ചു വര്‍ഷത്തേയ്ക്കാണ് സമിതിയുടെ കാലാവധി. 1977ലാണ് ഇന്ത്യ അവസാനമായി സമിതിയില്‍ അംഗമായത്. പത്തു വര്‍ഷമായി ചൈന ഈ സമിതിയില്‍ അംഗമാണ്. ലോകമെമ്പാടുമുള്ള യു.എന്‍. പദ്ധതികളുടെ മേല്‍നോട്ടം വഹിക്കുന്നത് സ്വതന്ത്രച്ചുമതലയുള്ള ഈ സമിതിയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം