ഗെയിംസിന് എ.ആര്.റഹ്മാന്റെ സ്വാഗതഗാനം

August 16, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ന്യൂഡല്‍ഹി: ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് എ.ആര്‍.റഹ്മാന്‍ ഈണം നല്‍കിയ കോമണ്‍ വെല്‍ത്ത് ഗെയിംസ് സ്വാഗതഗാനം പത്തു ദിവസത്തിനകം പുറത്തിറക്കും. ഗെയിംസിന് മേല്‍നോട്ടം വഹിക്കുന്ന മന്ത്രിസഭാ സമിതിയുടെ അനുമതി തീം സോങ്ങിന് ലഭിച്ചതായി എ.ആര്‍.റഹ്മാന്‍ അറിയിച്ചു. റഹ്മാന്‍ അടങ്ങിയ സംഘമാകും ഗാനം ആലപിക്കുന്നത്.

നഗര വികസനമന്ത്രി എസ് ജയ്പാല്‍ റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല സമിതിയാണ് സ്വാഗത ഗാനത്തിന് അംഗീകാരം നല്‍കിയത്. അവസാനഘട്ട മിനുക്കുകപണികള്‍ പൂര്‍ത്തിയാക്കിയ ശേഷമെ സ്വാഗതഗാനം പുറത്തിറക്കൂവെന്ന് എ.ആര്‍.റഹ്മാന്‍ പറഞ്ഞു. ഒക്ടോബര്‍ മൂന്നിനാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങുന്നത്. ഓസ്‌കര്‍ അവാര്‍ഡിന് അര്‍ഹമായ ജയ് ഹോ യെക്കാളും മികച്ചതായിരിക്കും ഗെയിംസിന്റെ സ്വാഗതഗാനമെന്ന് എ.ആര്‍.റഹ്മാന്‍ അവകാശപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം