ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാന്‍ പ്രത്യേക സമിതി

November 26, 2011 കേരളം

പത്തനംതിട്ട: ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഫലപ്രദമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാസ്റ്റര്‍ പ്ലാനിന്റെ നടത്തിപ്പിനായി മണ്ഡലകാലത്തിന് ശേഷം ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക ഉന്നതതല സമിതി രൂപവത്കരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സമിതിയ്ക്ക് പൂര്‍ണ അധികാരം നല്‍കും. പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുകയാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം