മഹാരാഷ്ട്രയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് 15 പേര്‍ മരണം

November 28, 2011 ദേശീയം

ബുല്‍ധാന: മഹാരാഷ്ട്രയില്‍ രണ്ട് ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് തീപിടിച്ച് 15 യാത്രക്കാര്‍ വെന്തുമരിച്ചു. നാഗ്പൂര്‍-ഔറംഗാബാദ് ഹൈവേയിലാണ് പുലര്‍ച്ചെ അപകടമുണ്ടായത്. ബുല്‍ധാന ജില്ലയിലാണ് അപകടം നടന്നത്. 55 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇരുദിശയില്‍ നിന്നും വന്ന ടൂറിസ്റ്റ് ലക്ഷ്വറി ബസുകളാണ് കൂട്ടിയിടിച്ച ശേഷം തീപിടിച്ചത്. തീപിടിച്ചതാണ് മരണസംഖ്യ ഉയരാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം