മുല്ലപ്പെരിയാര്‍: കേരളവും തമിഴ്‌നാടുമായി സമവായത്തിനു കേന്ദ്രം ഇടപെടാന്‍ സാധ്യത

November 28, 2011 കേരളം

തിരുവനന്തപുരം: അതീവ ഗുരുതരാവസ്ഥയിലേക്കു നീങ്ങുന്ന മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളവും തമിഴ്‌നാടുമായി സമവായം ഉണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടേക്കും. കേരളത്തില്‍ പുതിയ അണക്കെട്ടു നിര്‍മിക്കുന്നതടക്കമുള്ള കാര്യങ്ങളാണു കേന്ദ്രം തമിഴ്‌നാടു സര്‍ക്കാരുമായി ചര്‍ച്ച നടത്തുക.

അന്തര്‍സംസ്ഥാന നദീജല ചുമതലയുള്ള സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ ഇന്നലെ കേന്ദ്ര ജലവിഭവ മന്ത്രി പവന്‍കുമാര്‍ ബന്‍സാലിനെ കണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടു കേരളത്തിലെ അഞ്ചു ജില്ലകളിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നത്തിന്റെ ഗൗരവാ വസ്ഥ അറിയിച്ചു.

ചര്‍ച്ചയ്ക്കിടയിലാണു കേന്ദ്രം മധ്യസ്ഥതയ്ക്കു ശ്രമിക്കുമെന്ന സൂചന പവന്‍കുമാര്‍ ബന്‍സല്‍ നല്‍കിയത്. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമെന്ന നിലയില്‍ മാത്രമാണു തടസമുള്ളത്. നിയമത്തിനുള്ളില്‍ നിന്നു കൊണ്ട ് കേന്ദ്രസര്‍ക്കാരിനു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ എഴുതി നല്‍കാന്‍ ജയകുമാറിനോടു കേന്ദ്രമന്ത്രി നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങള്‍ കെ. ജയകുമാര്‍, കേന്ദ്രമന്ത്രിക്കും കേന്ദ്രജലവിഭവ സെക്രട്ടറിക്കും സമര്‍പ്പിച്ചു.

എന്നാല്‍, കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍ തമിഴ്‌നാട് സ്വീകരിക്കുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ട ്. കഴിഞ്ഞ രണ്ട ു ദിവസമായി ഡല്‍ഹിയിലുള്ള ജയകുമാര്‍ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണിയെയും സന്ദര്‍ശിച്ചിരുന്നു. കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെയും കെ. ജയകുമാര്‍ സന്ദര്‍ശിച്ചതായി അറിയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം