മുല്ലപ്പെരിയാര്‍: റൂര്‍ക്കി ഐ.ഐ.ടിയുമായി കരാര്‍

November 29, 2011 ദേശീയം

ന്യൂഡല്‍ഹി:  സംസ്ഥാന സര്‍ക്കാര്‍ മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാലുണ്ടാകാവുന്ന ഭവിഷ്യത്തിനെക്കുറിച്ച് പഠിക്കാനായി റൂര്‍ക്കി ഐ.ഐ.ടിയുമായി കരാറില്‍ ഏര്‍പ്പെടുന്നു.  മുല്ലപ്പെരിയാര്‍ പദ്ധതിയുടെ ചുമതലയുള്ള എഞ്ചിനീയര്‍ റൂര്‍ക്കി ഐ.ഐ.ടിയിലെ വിദഗ്ദ്ധരുമായി കരാര്‍ ഒപ്പിടും . ആഘാതപഠനം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നതാണ് സര്‍ക്കാരിന്റെ ആവശ്യം.
ഡാം തകരുകയാണെങ്കില്‍ ബാധിക്കുന്ന മേഖലകള്‍, വെള്ളം ഒഴുകിയെത്തുന്ന പ്രദേശങ്ങള്‍, അതിനുവേണ്ടിവരുന്ന സമയം തുടങ്ങി വിവരങ്ങളാണ് പഠനത്തിന്റെ ഭാഗമായി ലഭിക്കേണ്ടത്. ഒന്നരമാസത്തിനുള്ളില്‍ പഠനറിപ്പോര്‍ട്ട് ലഭിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിയമപരമായ പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ പുതിയ ഈ റിപ്പോര്‍ട്ട് കൂടി സുപ്രീംകോടതി നിയോഗിച്ച സമിതിക്ക് മുന്നില്‍ ഹാജരാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം