സ്ത്രീധന നിയമം മാറ്റം വേണം: സുപ്രീം കോടതി

August 16, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂദല്‍ഹി: നിലവിലുളള സ്ത്രീധന നിയമത്തില്‍ മാറ്റം വരുത്തണമെന്ന് സുപ്രീം കോടതി നിയമ കമ്മീഷനോടും നിയമമന്ത്രാലയത്തോടും നിര്‍ദേശിച്ചു. ഭര്‍തൃപീഡനം തടയുന്നതിനുളള ഐ.പി.സി 498എ വകുപ്പ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. പൊതു താല്‍പര്യത്തിനനുസരിച്ച് ഈ വകുപ്പിന് പുനരവലോകം ആവശ്യമാണ്. സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ ഭര്‍ത്താവും ബന്ധുക്കളും പീഡിപ്പിക്കുന്നത് തടയുന്നതിന് വേണ്ടിയായിരുന്നു ഈ വകുപ്പ് 27 വര്‍ഷം മുമ്പ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ പലപ്പോഴും ഇത് ദുരുപയോഗം ചെയ്യപ്പെടുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം