എം.പിമാരുടെ ശമ്പള വര്ധന: തീരുമാനം മാറ്റിവെച്ചു

August 16, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂദല്‍ഹി:  എം.പിമാരുടെ ശമ്പള വര്‍ധന സമബന്ധിച്ച് തീരുമാനമെടുക്കുന്നത് മന്ത്രസഭ മാറ്റിവെച്ചു. നിലവിലുളള 15,000 രൂപ 50,000 ആക്കണമെന്നാണ് എം.പിമാരുടെ ആവശ്യം. എം.പിമാരുടെ ശമ്പള ബില്ല് പാസാക്കുന്നതിനാണ് മന്ത്രിസഭ ഇന്ന് യോഗം ചേര്‍ന്നത്. എം.പിമാരുടെ ക്ഷാമബത്ത 1000 രൂപയില്‍ നിന്ന് 2000 രൂപയാക്കണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടിരുന്നു.ഉന്നതപദവിയിലുളള എം.പിമാര്‍ക്ക് ഉയര്‍ന്ന ശമ്പളം വേണമെന്നും മാസം 80, 000 രൂപയുടെ പാക്കേജും ഉള്‍പ്പെടുത്തണമെന്നായിരുന്നു  എം.പിമാരുടെ ആവശ്യം

 

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം