മുല്ലപ്പെരിയാറില്‍ പുതിയ ഡാം: ആവശ്യത്തില്‍ നിന്ന് പിറകോട്ടുപോകില്ലെന്ന് മുഖ്യമന്ത്രി

November 30, 2011 കേരളം

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്ന ആവശ്യത്തില്‍ നിന്ന് പിറകോട്ടുപോകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡാമില്‍ നിലവിലുള്ള ജലനിരപ്പ് 120 അടിയായി കുറയ്ക്കണം. പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം തികച്ചും ന്യായമാണെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ഇക്കാരൃത്തില്‍ കേരളത്തിന്റെ നിലപാട് വ്യക്തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തയക്കും. പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം തികച്ചും ന്യായമാണെന്ന് ബന്ധപ്പെട്ട എല്ലാവരെയും ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. തമിഴ്‌നാട്ടിലെ ജനങ്ങള്‍ പോലും കേരളത്തിന്റെ നിലപാട് ഇപ്പോള്‍ അംഗീകരിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം