തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് എജി

December 2, 2011 കേരളം

കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ താന്‍ കോടതിയില്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ചതു ഖേദകരമാണെന്ന് അഡ്വക്കറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി. മുല്ലപ്പെരിയാര്‍ ഡാമിലെ മുഴുവന്‍ വെള്ളവും സംഭരിക്കാനുള്ള ശേഷി ഇടുക്കി ഡാമിന് ഉണ്ടെന്നാണു പറഞ്ഞത്. അണക്കെട്ടിന് അപകടം സംഭവിച്ചാല്‍ സ്ഥിതി ഗുരുതരമാണ്. മാധ്യമങ്ങളെ കുറിച്ചു താന്‍ പറഞ്ഞത് സര്‍ക്കാരിന്റെ നിലപാടല്ല. എല്ലാവരും ഭയചകിതരാണ്, അതില്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തയും ഒരു കാരണമാണ് എന്നാണു പറഞ്ഞത്. 1996ല്‍ തമിഴ്‌നാടിന്റെ വക്കാലത്ത് ഭാര്യ ഏറ്റെടുത്തിരുന്നു.പക്ഷേ വാദിച്ചിരുന്നില്ല. തമിഴ്‌നാടിനു വേണ്ടി താന്‍ വാദിച്ചിരുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം