യുഎസുമായുള്ള ബന്ധം പുനഃപരിശോധിക്കണമെന്ന് പാക് പ്രധാനമന്ത്രി

December 3, 2011 രാഷ്ട്രാന്തരീയം

ഇസ്‌ലാമാബാദ്: അമേരിക്കയുമായുളള ബന്ധം പുനഃപരിശോധിക്കണമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി. ദേശീയ സുരക്ഷയ്ക്കായുള്ള പാര്‍ലമെന്ററി സമിതി യോഗത്തിലാണ് ഗിലാനി ഇക്കാര്യം ആവശ്യപ്പെട്ടത്. സഹകരണം ഒരിക്കലും വണ്‍വേ പാതയാകരുതെന്നും പാക്കിസ്ഥാന്റെ ക്ഷമയ്ക്ക് അതിരുണ്ടെന്നും ഗിലാനി ഓര്‍മിപ്പിച്ചു.

പാക് അതിര്‍ത്തിയിലെ സൈനിക പോസ്റ്റിലേക്ക് കഴിഞ്ഞ ശനിയാഴ്ച നാറ്റോ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഗിലാനിയുടെ പരാമര്‍ശം. പാക് മേഖലയിലേക്ക് കടന്നുകയറി എന്തെങ്കിലും ആക്രമണമുണ്ടായാല്‍ പൂര്‍ണശക്തിയോടെ തിരിച്ചടിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഗിലാനി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം