എജി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

December 4, 2011 കേരളം

കോട്ടയം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഹൈക്കോടതിയില്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നു വിവാദത്തിലായ അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി പുലര്‍ച്ചെ പുതുപ്പള്ളിയിലെത്തി മുഖ്യമന്ത്രിയെ കണ്ടു.കൂടിക്കാഴ്ച 15 മിനിട്ട് നീണ്ടു. അതേസമയം, കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

വെള്ളിയാഴ്ച ഹൈക്കോടതിയിലെ വാദത്തിനിടെ മുല്ലപ്പെരിയാറിലെ വെള്ളത്തിന്റെ നിലയും ഡാമിന്റെ സുരക്ഷയും തമ്മില്‍ ബന്ധമില്ലെന്ന എജിയുടെ പരാമര്‍ശം വിവാദമായിരുന്നു. ഇതേതുടര്‍ന്ന് എജി സ്ഥാനത്തു നിന്നു ദണ്ഡപാണിയെ നീക്കണമെന്ന് ഭരണകക്ഷിയിലെ നേതാക്കളടക്കമുള്ളവര്‍ ആവശ്യപ്പെട്ടു. എജിയുടെ പ്രസ്താവന പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഈ സാഹചര്യത്തിലാണ് കൂടിക്കാഴ്ച.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം