ദേവാനന്ദിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

December 4, 2011 ദേശീയം

ന്യൂഡല്‍ഹി: ദേവാനന്ദിന്റെ നിര്യാണത്തില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടില്‍, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് തുടങ്ങിയവര്‍ അനുശോചിച്ചു. മഹാരാഷ്ട്ര ഗവര്‍ണര്‍ ശങ്കരനാരായണന്‍, മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല, തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത; ചലച്ചിത്ര മേഖലയില്‍ നിന്ന് അഭിതാഭ് ബച്ചന്‍, ഷാറുഖ് ഖാന്‍, വിവേക് ഒബ്‌റോയി, മഹേഷ് ഭട്ട്, ശങ്കര്‍ മഹാദേവന്‍, അഭിഷേക് ബച്ചന്‍, ഷബാന ആസ്മി, മാധുരി ദീക്ഷിത്,വഹീദ റഹ്മാന്‍, ശേഖര്‍ കപൂര്‍, ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ അനുശോചിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം