സമാധാനാന്തരീക്ഷം നിലനിര്‍ത്തണം: ഉമ്മന്‍ ചാണ്ടി

December 6, 2011 കേരളം

തിരുവനന്തപുരം: മുല്ലപ്പെരിയാല്‍ പ്രശ്‌നം പരിഹരിക്കാന്‍ സുപ്രധാന ചര്‍ച്ചകളും നടപടികളും ഉണ്ടായിക്കൊണ്ടിരിക്കുമ്പോള്‍ അതിനെ ദുര്‍ബലപ്പെടുത്തുന്ന അക്രമാസക്തമായ സമരങ്ങളില്‍ നിന്ന് എല്ലാവരും പിന്തിരിയണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭ്യര്‍ഥിച്ചു. പ്രശ്‌നത്തിനു പരിഹാരം കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ സജീവമാണ്. തമിഴ്‌നാട് സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറായിട്ടുണ്ട്. ഉന്നതാധികാര സമിതി അംഗങ്ങള്‍ ഉടന്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും. സമാധാനപരമായ അന്തരീക്ഷത്തില്‍ മാത്രമേ ചര്‍ച്ചകളും മറ്റു നടപടികളും വിജയിക്കുകയുള്ളൂവെന്നും അതിനു സഹായകരമായ രീതിയില്‍ പരമാവധി ആത്മസംയമനം പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

തമിഴ്‌നാട് പോലീസ് അധികൃതരുമായി ഡിജിപി തുടര്‍ച്ചയായി ബന്ധപ്പെട്ടുവരുന്നു. അക്രമപ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നു സംസ്ഥാനത്തിനു തമിഴ്‌നാട് ഉറപ്പുനല്കിയിട്ടുണ്ട്. അയല്‍സംസ്ഥാന ബന്ധം വഷളാക്കുന്ന ഒരു നടപടിയും ഉണ്ടാകാതെ നോക്കണമെന്നു മുഖ്യമന്ത്രി ഡിജിപിക്കു നിര്‍ദേശം നല്കി. അത്തരം സംഭവങ്ങളോ പരാതികളോ ഉണ്ടായാല്‍ ഉടന്‍ നടപടി എടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം