എ.ജിയുടെ വിശദീകരണം മന്ത്രിസഭായോഗം അംഗീകരിച്ചു

December 7, 2011 കേരളം

തിരുവനന്തപുരം: ഹൈക്കോടതിയില്‍ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി നല്‍കിയ വിശദീകരണം മന്ത്രിസഭായോഗം അംഗീകരിച്ചു. ജലനിരപ്പും അണക്കെട്ടിന്റെ സുരക്ഷയും തമ്മില്‍ ബന്ധമില്ലെന്ന പരാമര്‍ശം നടത്തിയിട്ടില്ലെന്ന് എ.ജി സംശയത്തിന് ഇടനല്‍കാത്തവിധം വിശദീകരിച്ചുവെന്ന് മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിവാദ പരാമര്‍ശം എ.ജി നടത്തിയെന്നത് തെറ്റായ റിപ്പോര്‍ട്ടുകളാണെന്ന് അദ്ദേഹം വിശദീകരിച്ചു.

മന്ത്രിസഭായോഗത്തില്‍ എ.ജി നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിമാര്‍ക്ക് കാര്യങ്ങള്‍ മനസിലായി. സംസ്ഥാനത്തിന്റെ താത്പര്യത്തിന് വിരുദ്ധമായ ഒന്നും എ.ജി കോടതിയില്‍ പറഞ്ഞിട്ടില്ല. എ.ജിക്കോ വകുപ്പ് തലവന്മാര്‍ക്കോ തെറ്റുപറ്റിയിട്ടില്ല. എ.ജിയുമായി ബന്ധപ്പെട്ട വിവാദം ഇനി അടഞ്ഞ അധ്യായമാണെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം