പാകിസ്താനില്35 ലക്ഷം കുട്ടികള് ജലജന്യ രോഗബാധിതര്

August 17, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ഇസ്‌ലാമാബാദ്: വീണ്ടും പ്രളയ സാധ്യത ഉയര്‍ത്തി പാകിസ്താനില്‍ കനത്ത മഴ തുടരുന്നു. തിങ്കളാഴ്ച പെയ്ത മഴയില്‍ അഭയാര്‍ഥി ക്യാമ്പുകള്‍പോലും ദുരിതത്തിലായി. വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലാരംഭിച്ച പ്രളയം പിന്നീട് പഞ്ചാബ്, സിന്ധ് പ്രവിശ്യകളെയും ബാധിക്കുകയായിരുന്നു.കൂടുതല്‍ പ്രദേശങ്ങളില്‍ പ്രളയം തുടരുമെന്ന് ഭീഷണിയുള്ളത് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിന്ധ് പ്രവിശ്യയിലെ സുക്കുറില്‍ അണക്കെട്ട് ഭീഷണിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പ്രളയത്തെ തുടര്‍ന്ന് പാകിസ്താനില്‍ 35 ലക്ഷം കുട്ടികള്‍ രോഗബാധിതരായതായി യു.എന്‍ വക്താവ് വ്യക്തമാക്കി. ജലജന്യ രോഗങ്ങള്‍ പടരുകയാണെന്നും യു.എന്‍ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍