മുല്ലപ്പെരിയാര്‍: പ്രദേശവാസികള്‍ സൂപ്രീ കോടതിയില്‍ ഹര്‍ജി നല്‍കി

December 7, 2011 ദേശീയം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രദേശവാസികളായ 19 പേര്‍ സൂപ്രീ കോടതിയില്‍ ഹര്‍ജി നല്‍കി. അടിയന്തര സാഹചര്യം പരിഗണിച്ച് ജലനിരപ്പ് കുറയ്ക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഓരോ നിമിഷവും ഭയന്നാണ് ജീവിക്കുന്നത്. മുന്‍കരുതല്‍ തത്വം അനുസരിച്ച് നടപടികളെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഡാം ഡീകമ്മിഷന്‍ ചെയ്യണം. നടപടിക്രമങ്ങളുടെയും സാങ്കേതികത്വത്തിന്റേയും പേരില്‍ നടപടികള്‍ താമസിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം