മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ ജയലളിതയുടെ അനുമതി വേണ്ടെന്ന് മാണി

December 10, 2011 കേരളം

കോട്ടയം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ അനുമതി വേണ്ടെന്ന് മന്ത്രി കെ.എം മാണി. ജയലളിത എത്ര ലേഖനം എഴുതിയാലും പുതിയ അണക്കെട്ട് നിര്‍മ്മിക്കും. ഇക്കാര്യത്തില്‍ കേരളം പിന്നോട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയത്ത് യു.ഡി.എഫിന്റെ ഉപവാസ സമരവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. സര്‍ക്കാരിന് മറ്റൊന്നും നോക്കാനില്ല. ചര്‍ച്ചയ്ക്ക് തയ്യാറാവാന്‍ തമിഴ്‌നാട് സര്‍ക്കാരിനുമേല്‍ കേരളം സമ്മര്‍ദ്ദം ചെലുത്തണമെന്നും മാണി ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം