തമിഴ്‌നാടിന്റെ നിലപാട് കാര്യമാക്കുന്നില്ലെന്നു ഉമ്മന്‍ ചാണ്ടി

December 10, 2011 കേരളം

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന്റെ നിലപാട് കാര്യമാക്കുന്നില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. തമിഴ്‌നാടിന്റെ പുതിയ നിലപാടിനെ ഇത്തരത്തില്‍ കണ്ടാല്‍ മതി. കേരളത്തിന്   ഡാം, തമിഴ്‌നാടിന് ജലം എന്നപ്രമേയം നിയമസഭ പാസാക്കിയതോടെ കേരളത്തിന്റെ നിലപാട് വ്യക്തമാണ്. തമിഴ്‌നാടിന് വെള്ളം കേരളത്തിന് സുരക്ഷ എന്നതാണ് സര്‍ക്കാരിന്റെ നയം. അതുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം