എയ്ഡ്സ് പടര്ത്തിയ കേസില് ജര്മന് ഗായിക ഖേദം പ്രകടിപ്പിച്ചു

August 17, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ബെര്‍ലിന്‍: എച്ച്.ഐ.വി. ബാധിതയാണെന്ന കര്യം മറച്ചുവെച്ച് ഒട്ടേറെ പേരുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന്റെ പേരില്‍ അറസ്റ്റിലായ ജര്‍മന്‍ ഗായിക നദ്ജ ബെനയ്‌സ (28) കോടതിയില്‍ ഖേദം പ്രകടിപ്പിച്ചു.
ജര്‍മനിയിലെ പ്രശസ്ത വനിതാ പോപ്പ് സംഘമായ ‘നോ എയ്ഞ്ചല്‍സി’ലെ ഗായികയായ ബെനയ്‌സ ഡാംസ്റ്റാഡിലെ കോടതി വിചാരണയ്ക്കിടെയാണ് ഖേദം പ്രകടിപ്പിച്ചത്. തെറ്റു സമ്മതിച്ച അവര്‍ മനഃപൂര്‍വം എയ്ഡ്‌സ് പരത്താന്‍ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ചു.
കുറ്റക്കാരിയെന്നു തെളിഞ്ഞാല്‍ ആറുമാസം മുതല്‍ 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസാണിത്. കഴിഞ്ഞവര്‍ഷം ഫ്രാങ്ക്ഫര്‍ട്ടിലാണ് നദ്ജ അറസ്റ്റിലായത്. 1999 മുതല്‍ എച്ച്.ഐ.വി. ബാധിതയാണെന്ന കാര്യം ഇവര്‍ക്കറിയാമായിരുന്നെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. 2004-ല്‍ നഭ്ജ തനിക്ക് എയ്ഡ്‌സ് പരത്തിയെന്ന് ഇവരുടെ മുന്‍ കാമുകനും കോടതിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍