ചികിത്സയില്‍ കഴിയുന്ന ഡോ. സുകുമാര്‍ അഴീക്കോടിനെ വി.എസ് സന്ദര്‍ശിച്ചു

December 11, 2011 കേരളം

തൃശ്ശൂര്‍: ചികിത്സയില്‍ കഴിയുന്ന ഡോ. സുകുമാര്‍ അഴീക്കോടിനെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. അല്‍പ്പനേരം അദ്ദേഹത്തോടൊപ്പം ചിലവഴിച്ച ശേഷമാണ് വി.എസ് മടങ്ങിയത്. മന്ത്രി എം.കെ മുനീര്‍, മുന്‍മന്ത്രി എം.എ ബേബി എന്നിവരും അഴീക്കോടിനെ സന്ദര്‍ശിച്ചു.

ശനിയാഴ്ച രാവിലെ അദ്ദേഹത്തെ അമല മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നട്ടെല്ലിലും കവിള്‍ഭാഗത്തും അര്‍ബുദം ബാധിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച തന്നെ റേഡിയേഷന്‍ ചികിത്സ ആരംഭിച്ചിട്ടുണ്ട്. ഡോ.പി.സി. സുധീരന്‍, ഡോ. സി.പി. ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ. കാലിന്റെ ചലനശേഷിയെയും രോഗം ബാധിച്ചിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

കേന്ദ്രമന്ത്രി എ.കെ. ആന്റണി, റിട്ട.ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ എന്നിവര്‍ അഴീക്കോടിന്റെ ആരോഗ്യവിവരം ടെലിഫോണിലൂടെ അന്വേഷിച്ചു. മലബാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അഴീക്കോടിനെ പരിശോധിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം