ജമ്മു കശ്മീര്‍ മന്ത്രിയെ വധിക്കാനുള്ള ശ്രമം സുരക്ഷാ സേന തകര്‍ത്തു

December 12, 2011 ദേശീയം

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മന്ത്രിയെ വധിക്കാനുള്ള തീവ്രവാദികളുടെ ശ്രമം സുരക്ഷാ സേന തകര്‍ത്തു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും നിയമവകുപ്പ് മന്ത്രിയുമായ അലി മുഹമ്മദ് സഗറാണ് വധശ്രമത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടത്. ശ്രീനഗറിലെ നവാകദലിലുള്ള കുടുംബവീട്ടില്‍ വെച്ചാണ് സഗറിനെ ആക്രമിക്കാന്‍ ശ്രമം നടന്നത്. മന്ത്രിയുടെ അംഗരക്ഷകരില്‍ ഒരാള്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ടു. മറ്റ് മൂന്ന് പോലീസുകാര്‍ക്ക് വെടിവെയ്പില്‍ പരിക്കേറ്റു. ആക്രമണത്തെ അപലപിച്ച മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സംഭവത്തെക്കുറിച്ച് ഉടന്‍ അന്വേഷണം നടത്തി കുറ്റക്കാരെ ഉടന്‍ പിടികൂടാന്‍ നിര്‍ദേശം നല്‍കി. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് ആക്രമണം നടന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം