വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍ കുമാറിന്റെ പി.എച്ച്.ഡി രജിസ്‌ട്രേഷന്‍ റദ്ദാക്കി

December 13, 2011 കേരളം

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍ കുമാറിന്റെ പി.എച്ച്.ഡി രജിസ്‌ട്രേഷന്‍ റദ്ദാക്കി. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് ആണ് രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്.  നേരത്തെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതി ശുപാര്‍ശ നല്‍കിയിരുന്നു. അരുണ്‍കുമാര്‍ പി.എച്ച്.ഡി രജിസ്‌ട്രേഷന്‍ നേടിയത് നിബന്ധനകള്‍ക്ക് വിരുദ്ധമായാണെന്ന് ഉപസമിതി കണ്ടെത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം