തമിഴ്‌നാട്ടില്‍ തമിഴ്-മലയാളി സംഘര്‍ഷ സ്ഥിതിയാണെന്ന് വി.എസ്

December 14, 2011 ദേശീയം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്-മലയാളി സംഘര്‍ഷമുണ്ടാക്കുന്ന സ്ഥിതിയാണ് തമിഴ്‌നാട് പുലര്‍ത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. സര്‍വകക്ഷിസംഘത്തിനൊപ്പം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചശേഷം മുഖ്യമന്ത്രിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി.എസ്. ചര്‍ച്ചയ്ക്ക് അനുകൂല സാഹചര്യമുണ്ടാക്കണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്. കേരളം ഗാന്ധിയന്‍ സമരമാര്‍ഗമാണ് സ്വീകരിച്ചിരിക്കുന്നതെന്നും വി.എസ് ചൂണ്ടിക്കാട്ടി. ആഴ്ചയില്‍ രണ്ടു തവണ വീതം ഭൂചലനമുണ്ടാകുന്ന സ്ഥിതിയാണ് മുല്ലപ്പെരിയാറിലേതെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം