ചൈന ഇന്ത്യക്ക് ഭീഷണിയല്ലെന്ന് പ്രധാനമന്ത്രി

December 14, 2011 ദേശീയം

ന്യൂഡല്‍ഹി: ഇന്ത്യയെ ആക്രമിക്കാന്‍ ചൈന തയാറെടുക്കുന്നതായ വാര്‍ത്ത പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നിഷേധിച്ചു. ഇരുരാജ്യങ്ങളും നല്ല അയല്‍ക്കാരാണ്. ശാന്തിയും സമാധാനവുമാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്നതെന്നും പ്രധാനമന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി. ഇക്കാര്യം ചൈനീസ് ഭരണകൂടത്തിലെ ഉന്നതര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ചൈനയുമായി നിലനില്‍ക്കുന്ന അതിര്‍ത്തിതര്‍ക്കം പരിഹരിക്കുന്നതില്‍ കാര്യമായ പരിഹാരമുണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം