ഇന്ത്യയില്‍ ഭക്ഷ്യവിലപ്പെരുപ്പ നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയെത്തി

December 15, 2011 ദേശീയം

ന്യൂഡല്‍ഹി: രാജ്യത്തെ ഭക്ഷ്യവിലപ്പെരുപ്പ നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയെത്തി. ഈ മാസം മൂന്നിന് അവസാനിച്ച ആഴ്ചയിലെ കണക്കനുസരിച്ച് 4.35 ശതമാനമാണ് നിരക്ക്. 2008 ഫെബ്രുവരിക്ക് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. തൊട്ടുമുന്‍പുള്ള ആഴ്ചയില്‍ 6.60 ശതമാനമായിരുന്നു നിരക്ക്.  ഭക്ഷ്യവിലപ്പെരുപ്പവും നാണയപ്പെരുപ്പവും പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് 2010 മാര്‍ച്ചിന് ശേഷം 13 തവണയാണ് പലിശ നിരക്കില്‍ വ്യതിയാനം വരുത്തിയത്. ഭക്ഷ്യവിലപ്പെരുപ്പ നിരക്ക് ഒരു വര്‍ഷത്തിലധികം 9 ശതമാനത്തിന് മുകളില്‍ തന്നെയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം