സംസ്ഥാന സര്‍ക്കാര്‍ പുതിയ അണക്കെട്ട് എന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു

December 15, 2011 കേരളം

കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പുതിയ പ്രസ്താവന സമര്‍പ്പിച്ചു.പുതിയ അണക്കെട്ട് എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. പുതിയ അണക്കെട്ടു നിര്‍മിക്കാന്‍ തീരുമാന്ിച്ചു. മുല്ലപ്പെരിയാറില്‍ അപകടം ഉണ്ടായാല്‍ അഞ്ചു ജില്ലകളിലായി 40 ലക്ഷം പേരെ അതു പ്രത്യക്ഷമായി തന്നെ ബാധിക്കും. വലിയ പ്രത്യാഘാതമായിരിക്കും ഉണ്ടാകുന്നത്. ഡാം ബ്രേക്ക് അനാലിസിസിനു ശേഷമേ ദുരന്തത്തിന്റെ വ്യാപ്തി അറിയാന്‍ കഴിയുവെന്നു പ്രസ്താവനയില്‍ അറിയിച്ചു.
ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ മുല്ലപ്പെരിയാറിലെ വെള്ളം താങ്ങുമെന്ന നിലപാട് കേരളം തിരുത്തി. ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ക്കു സ്പില്‍വേ ഇല്ല. 136 അടി ജലനിരപ്പ് ഒട്ടും സുരക്ഷിതമല്ല. ഇടയ്ക്കിടെ ഒറ്റപ്പെട്ട ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നത് ആശങ്കാ ജനകമാണെന്നും പ്രസ്താവനയില്‍ പറയുന്നു.60 പേജുളള പ്രസ്താവനയാണു സര്‍ക്കാര്‍ സമര്‍പ്പിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം