അരുണ്‍കുമാറിനെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി

December 15, 2011 കേരളം

കൊച്ചി: നിലം നികത്താന്‍ വി.എസ്‌.അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാര്‍ 70 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന സന്തോഷ് മാധവന്റെ പാരാതിയില്‍ സര്‍ക്കാര്‍ കേസെടുക്കാതിരുന്നത് എന്തുകൊണ്ടെന്നു ഹൈക്കോടതി ആരാഞ്ഞു. ഈ മാസം 22നകം ഇക്കാര്യം വിശദീകരിക്കണമെന്ന് അഡ്വക്കേറ്റ് ജനറലിനോടു കോടതി ആവശ്യപ്പെട്ടു. ആക്റ്റിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രനും അടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. വൈക്കത്തിനടുത്ത് ഏക്കര്‍ കണക്കിനു ഭൂമി നികത്തുന്നതിനു വേണ്ടി അരുണ്‍കുമാര്‍ ലക്ഷക്കണക്കിനു രൂപ കൈക്കൂലി വാങ്ങിയെന്നാണു സന്തോഷ് മാധവന്‍ വിജിലന്‍സിനു പരാതി നല്‍കിയത്. സംഭവത്തില്‍ 75 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും എട്ടു രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പ്രഥമദൃഷ്ട്യ ഇത്രയും തെളിവുകള്‍ ഉണ്ടായിട്ടും കേസെടുക്കാത്തത് എന്തുകൊണ്ടെന്നാണു കോടതി ചോദിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം