റഷ്യന്‍ ആണവ അന്തര്‍വാഹിനിയായ നേര്‍പ്പ ആക്കുള -II ഉടന്‍ ഇന്ത്യയിലെത്തും

December 16, 2011 ദേശീയം

ന്യൂഡല്‍ഹി: നിശബ്ദമായി കടലിലൂടെ സഞ്ചരിക്കുന്നതില്‍ പേരുകേട്ട ആണവ അന്തര്‍വാഹിനിയായ നേര്‍പ്പ ആക്കുള -II ഡിസംബര്‍ അവസാനത്തോടെ ഇന്ത്യയ്ക്ക് ലഭിക്കും.പത്തു വര്‍ഷത്തെ വാടക കരാറിനാണ് റഷ്യയില്‍നിന്ന് അന്തര്‍വാഹിനി ഇന്ത്യയിലെത്തുന്നത്. നേര്‍പ്പ ആക്കുളയെ 6,500 ലക്ഷം ഡോളറിനാണ് ഇന്ത്യ വാടകക്കെടുക്കുന്നത്. നേര്‍പ്പ ആക്കുള രണ്ട് ഇന്ത്യന്‍ നേവിയില്‍ ഐ. എന്‍. എസ് ചക്ര എന്ന പേരിലായിരിക്കും അറിയപ്പെടുക. ഇന്ത്യ  റഷ്യ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് റഷ്യയില്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.

3000 കിലോമീറ്റര്‍ ദൂരപരിധിയുള്ള 28 ആണവ ക്രൂയിസ് മിസൈലുകള്‍ അന്തര്‍വാഹനിയില്‍ ഉണ്ടാവും. മാസങ്ങളോളം കടലിന് അടിയിലൂടെ സഞ്ചരിക്കാന്‍ അന്തര്‍വാഹിനിക്ക് കഴിയും. 2009 പകുതിയോടെ ആക്കുളയെ വാങ്ങാന്‍ ഇന്ത്യ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ജപ്പാനില്‍ പരീക്ഷണ യാത്രക്കിടെ ഉണ്ടായ അപകടം മൂലം പദ്ധതി നീളുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം