മുല്ലപ്പെരിയാര്‍: എല്‍ഡിഎഫ് അടിയന്തര നേതൃയോഗം ഇന്ന്

December 16, 2011 കേരളം

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രക്ഷോഭരംഗത്ത് തുടരണോ എന്ന് കൂടിയാലോചിക്കാനായി എല്‍ഡിഎഫ് അടിയന്തര നേതൃയോഗം ഇന്ന് ഉച്ചയ്ക്ക് ചേരും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെടാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും സമരരംഗത്തു നിന്ന് തല്‍ക്കാലം മാറി നില്‍ക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് എല്‍ഡിഎഫ് നേതൃയോഗം ചേരുന്നത്. അതേസമയം എല്‍ഡിഎഫ് സമരരംഗത്തു നിന്ന് പിന്‍മാറരുതെന്ന ആവശ്യവുമിയ സിപിഎം ഇടുക്കി ജില്ലാ നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം