റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല

December 16, 2011 ദേശീയം

മുംബൈ: റിസര്‍വ് ബാങ്കിന്റെ മൂന്നാംപാദ വായ്പനയം പ്രഖ്യാപിച്ചു. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്നെടുക്കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റീപ്പോ നിരക്കിലും ബാങ്കുകളില്‍ നിന്ന് ആര്‍ബിഐ എടുക്കുന്ന പണത്തിന്റെ പലിശനിരക്കായ റിവേഴ്‌സ് റീപ്പോ നിരക്കിലും മാറ്റമില്ല. കരുതല്‍ ധനാനുപാതത്തിലും മാറ്റം വരുത്തിയിട്ടില്ല.

നിലവില്‍ എട്ടരശതമാനമാണ് റിപ്പോ നിരക്ക്. റിവേഴ്‌സ് റിപ്പോ നിരക്ക് ഏഴര ശതമാനമാണ്. ആറു ശതമാനമാണ് കരുതല്‍ ധനാനുപാതം. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ കാല്‍ മുതല്‍ അര ശതമാനം വരെ കുറച്ചേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.

രൂപയുടെ മൂല്യം കുറയുന്നത് പിടിച്ചു നിര്‍ത്തുകയും വായ്പാ പലിശ നിരക്കുകള്‍ കുറയ്ക്കുകയുമാണ് മൂന്നാം പാദത്തില്‍ റിസര്‍വ് ബാങ്ക് നേരിടുന്ന പ്രധാന വെല്ലുവിളികള്‍. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. ഇന്ന് വ്യാപാര ആരംഭത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 74 പൈസ ഉയര്‍ന്ന് 52.90 രൂപയായി. വ്യാഴാഴ്ച ഡോളറിനെതിരെ രൂപ 54.30ത്തിലെത്തിയിരുന്നു. റിസര്‍വ് ബാങ്ക് മൂന്നാംപാദ വായ്പാ നയം പ്രഖ്യാപിനിരിക്കെയാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം