കിളിരൂര്‍ കേസ്: വിഐപി സാന്നിധ്യമില്ലെന്ന് സിബിഐ

December 16, 2011 കേരളം

തിരുവനന്തപുരം: കിളിരൂര്‍ കേസില്‍ വിഐപി സാന്നിധ്യം കണ്‌ടെത്തിയിട്ടില്ലെന്ന് സിബിഐ. കേസ് ആദ്യം അന്വേഷിച്ച ലോക്കല്‍ പോലീസിന്റെയും ക്രൈബ്രാഞ്ചിന്റെയൂം നിരീക്ഷണങ്ങള്‍ സിബിഐയും കോടതിയില്‍ ആവര്‍ത്തിച്ചു. കിളിരൂര്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയുടെ വിചാരണവേളയിലാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്. അതേസമയം, പോലീസ് അന്വേഷണത്തില്‍ കൂടതലായൊന്നും സിബിഐക്കും കണ്‌ടെത്താനായിട്ടില്ലെന്ന് തിരുവനന്തപുരം സിബിഐ കോടതി വാദം കോള്‍ക്കലിനിടെ വ്യക്തമാക്കി. കിളിരൂര്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട്, പീഡനത്തിനിരയായി മരിച്ച ശാരിയുടെ മാതാപിതാക്കളാണ് ഹര്‍ജി നല്‍കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം