മുല്ലപ്പെരിയാര്‍: ഡാം തകര്‍ന്നാല്‍ വന്‍ദുരന്തം ഉണ്ടാകില്ലെന്നു ഉന്നതാധികാര സമിതിക്ക് തമിഴ്‌നാട് മറുപടി നല്‍കി

December 16, 2011 ദേശീയം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ വന്‍ദുരന്തം ഉണ്ടാകില്ലെന്നു തമിഴ്‌നാട് ഉന്നതാധികാര സമിതിക്ക് കത്തെഴുതി. മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ തീരുമാനം ഉടനെ എടുക്കണമെന്ന് കേരളം ഉന്നതാധികാര സമിതിയോട് ആവശ്യപ്പെട്ടു കത്തു നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് തമിഴ്‌നാട് മറുപടിക്കത്തെഴുതിയത്. വന്‍ദുരന്തമുണ്ടാകുമെന്നത് കേരളത്തിന്റെ ഭാവനാസൃഷ്ടിയാണെന്നും തമിഴ്‌നാട് കത്തില്‍ പറഞ്ഞു. ഭൂചലനം മുലം ലോകത്തൊരിടത്തും ഡാം തകര്‍ന്ന ചരിത്രമില്ല. റിക്ടര്‍ സ്‌കെയിലില്‍ ആറിലധികം ശേഷിയുള്ള ഭൂചലനം ഉണ്ടായാല്‍ ഡാം തകരുമെന്ന റൂര്‍ക്കി ഐഐടിയുടെ പഠന റിപ്പോര്‍ട്ട് സമിതി തള്ളണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാറില്‍ ഇപ്പോള്‍ ജലനിരപ്പ് കുറവാണ്. അതുകൊണ്ട് ഡാമിന് ഭീഷണിയില്ലെന്നും സംഭരണശേഷി 120 അടിയാക്കണമെന്ന കേരളത്തിന്റെ ആവശ്യം അതിനാല്‍ തന്നെ നിരസിക്കണമെന്നും തമിഴ്‌നാട് കത്തില്‍ ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം