ചിദംബരം രാജിവയ്ക്കണം: ബിജെപി

December 17, 2011 ദേശീയം

ഹൈദരാബാദ്: കേന്ദ്രമന്ത്രിസ്ഥാനം ദുരുപയോഗം ചെയ്ത് മുന്‍ കക്ഷിക്കെതിരായ കേസ് പിന്‍വലിക്കാന്‍ ഉത്തരവിട്ടെന്ന ആരോപണം നേരിടുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി   പി.ചിദംബരം രാജി വയ്ക്കണമെന്ന് ബിജെപി നേതാവ് എം.വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. സ്വന്തം കക്ഷി കൂടിയായ ബിസിനസുകാരനെതിരായ ക്രിമിനല്‍ നടപടി ഒഴിവാക്കാനായി ചിദംബരം തന്റെ പദവി ദുരുപയോഗം ചെയ്തുവെന്നത് വ്യക്തമാണ്. ചിദംബരം സ്ഥാനമൊഴിയണം – നായിഡു പറഞ്ഞു.

കേന്ദ്രമന്ത്രിസ്ഥാനം ദുരുപയോഗം ചെയ്ത് മുന്‍ കക്ഷിക്കെതിരായ കേസ് പിന്‍വലിക്കാന്‍ ഉത്തരവിട്ടെന്ന ആരോപണത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി   പി.ചിദംബരത്തിനെതിരായ ഹര്‍ജി പരിഗണിക്കുന്നത് ഇന്നു മാറ്റി വച്ചിരുന്നു. ഡല്‍ഹി പ്രത്യേക കോടതിയാണു കേസ് പരിഗണിക്കുന്നതു മാറ്റി വച്ചത്. ജനുവരി ഏഴിനു ഹര്‍ജി വീണ്ടും പരിഗണിക്കും.

ഹോട്ടല്‍ വ്യവസായിയായ എസ്.പി. ഗുപ്തയുടെ അഭിഭാഷകനായി കോടതിയില്‍ ഹാജരായ പി. ചിദംബരം കേന്ദ്ര ആഭ്യന്തരമന്ത്രിയായ ശേഷം അതേ കേസ് പിന്‍വലിച്ചു കക്ഷിയെ സഹായിച്ചെന്നാണ് ആരോപണം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം