സര്ക്കാര് കാര്യങ്ങള് വ്യക്തമാക്കണം-ചെന്നിത്തല

August 18, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: അബ്ദുന്നാസിര്‍ മഅ്ദനിയുടെ അറസ്റ്റിന് കാരണമായ കേസിനെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കാര്യങ്ങള്‍ തുറന്നുപറയണമെന്ന് കെ. പി. സി. സി പ്രസിഡന്റ് രമേശ് ചെന്നിത്തല വാര്‍ത്താലേഖകരോട് പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ഒളിച്ചോട്ടം നടത്തുകയാണ്.
അറസ്റ്റുമായി ബന്ധപ്പെട്ട് ദുരൂഹത വളര്‍ത്തുകയായിരുന്നു ആഭ്യന്തര വകുപ്പ്. കേസില്‍ മഅ്ദനി പ്രതിയാണോ എന്ന് തുടങ്ങി സംസ്ഥാന സര്‍ക്കാറിന് ലഭിച്ചിട്ടുള്ള മുഴുവന്‍ വിവരങ്ങളും ജനങ്ങളോട് വെളിപ്പെടുത്തണം. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മഅ്ദനിയെ സംബന്ധിച്ച് വിവരങ്ങള്‍ അറിയാമെന്നും രമേശ് പറഞ്ഞു.
ജാള്യത മറയ്ക്കാനാണ് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ യു. ഡി. എഫിന് മേല്‍ ആരോപണം ഉന്നയിക്കുന്നത്. കര്‍ണാടകയിലും കേരളത്തിലും പ്രതിപക്ഷത്തായ കോണ്‍ഗ്രസിന് കേസില്‍ പ്രത്യേക താല്‍പര്യമില്ല. കേസ് അതിന്റെ വഴിക്ക് പോകട്ടെയെന്നാണ് അഭിപ്രായം-അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം