അജിത് സിങ് കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

December 18, 2011 ദേശീയം

ന്യൂഡല്‍ഹി: രാഷ്ട്രീയ ലോക്ദള്‍ (ആര്‍എല്‍ഡി) നേതാവ് അജിത് സിങ് കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വ്യോമയാന വകുപ്പിന്റെ ചുമതലയാണ് അജിത് സിങ് വഹിക്കുന്നത്. രാഷ്ട്രപതി ഭവനില്‍ രാവിലെ പതിനൊന്നരയ്ക്ക് നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടില്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി, കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനു സാക്ഷികളായി.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസും ആര്‍എല്‍ഡിയും സഖ്യത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് അജിത് സിങ്ങിനെ കേന്ദ്രമന്ത്രി സഭയില്‍ ഉള്‍പ്പെടുത്തിയത്. ഇതുവരെ കേന്ദ്രപ്രവാസികാര്യ മന്ത്രി വയലാര്‍ രവിക്കായിരുന്നു വ്യോമയാന വകുപ്പിന്റെ ചുമതല.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം