മലയാളികള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി ജയലളിതയ്ക്ക് കത്തയച്ചു

December 18, 2011 കേരളം

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ മലയാളികള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തയച്ചു. തമിഴ്‌നാട്ടില്‍ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം. കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ സത്വര നടപടി വേണം.മതിയായ നടപടികള്‍ തമിഴ്‌നാടിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ക്ക് കേരളം ആവശ്യമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. സമാധാനം പുനഃസ്ഥാപിക്കാന്‍ സംയുക്ത പ്രസ്താവന നടത്താമെന്നും ഉമ്മന്‍ ചാണ്ടി കത്തില്‍ പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം