മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ 34 ബ്ലോക്കുകളില്‍ ചോര്‍ച്ച കണ്ടെത്തി

December 20, 2011 കേരളം

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ 34 ബ്ലോക്കുകളില്‍ ചോര്‍ച്ചയുണ്ടെന്ന് കണ്ടെത്തിയതായി നിയമസഭാ പെറ്റീഷ്യന്‍സ് കമ്മറ്റി വ്യക്തമാക്കി. തോമസ് ഉണ്ണിയാടന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് അണക്കെട്ട് സന്ദര്‍ശിച്ചത്. ഉന്നതാധികാര സമതി അണക്കെട്ടില്‍ ശരിയായരീതിയില്‍ പരിശോധന നടത്തിയോയെന്ന് സംശയമുണ്ടെന്നും കമ്മറ്റിയംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു. നിലവിലുള്ള അണക്കെട്ട് നിലനിര്‍ത്തിക്കൊണ്ട് പുതിയത് നിര്‍മിക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്യുമെന്നും സമിതി അംഗങ്ങള്‍ അറിയിച്ചു.

പീരുമേട് ഗസ്റ്റ് ഹൗസില്‍ ജലവിഭവ വകുപ്പിലെയും മറ്റ് വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചതിനുശേഷമാണ് കമ്മറ്റിയംഗങ്ങള്‍ അണക്കെട്ട് സന്ദര്‍ശിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം