കര്‍ണാടകയില്‍ എംഎല്‍സി തിരഞ്ഞെടുപ്പ് ഇന്ന്

December 22, 2011 ദേശീയം

ബാംഗ്ലൂര്‍: കര്‍ണാടക മുഖ്യമന്ത്രി ഡി.വി സദാനന്ദഗൗഡ മല്‍സരിക്കുന്ന എംഎല്‍സി തിരഞ്ഞെടുപ്പ് ഇന്നു നടക്കും. കര്‍ണാടക നിയമസഭയില്‍ അംഗമല്ലാത്ത സദാനന്ദഗൗഡയ്ക്ക് ആറു മാസത്തിനകം നിയമസഭയില്‍ അംഗത്വം നേടേണ്ടതിനാലാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനായി ബിജെപിയുടെ നിയമനിര്‍മാണ സമിതിയിലെ ഒരംഗം സ്ഥാനമൊഴിഞ്ഞിരുന്നു. അതേസമയം, ബെല്ലാരിയില്‍ ബിജെപിയില്‍ നിന്നു രാജിവച്ച് സ്വതന്ത്രനായി വിജയിച്ച ബ. ശ്രീരാമുലു ഉയര്‍ത്തുന്ന വിമത ഭീഷണിക്കു നടുവിലാണ് തിരഞ്ഞെടുപ്പ്. എന്നാല്‍ 119 അംഗങ്ങളുള്ള ബിജെപി എല്ലാ അംഗങ്ങള്‍ക്കും ഇന്നത്തെ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിക്കു വോട്ട് ചെയ്യാന്‍ വിപ്പ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആനന്ദഗന്ധേവര്‍മതിനാണ് ജനതാദള്‍ എസിന്റെയും ശ്രീരാമുലുവിന്റെയും പിന്തുണയെന്നറിയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം