ലോക്പാല്‍ ബില്‍ ഇന്നു ലോക്‌സഭയില്‍ അവതരിപ്പിക്കും

December 22, 2011 ദേശീയം

ന്യൂഡല്‍ഹി: പുതിയ ലോക്പാല്‍ ബില്‍ ഇന്നു ലോക്‌സഭയില്‍ അവതരിപ്പിക്കും. നാളെ മുതല്‍ അവധിയായതിനാല്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലാകും ബില്‍ ചര്‍ച്ചയ്‌ക്കെടുക്കുക. രാജ്യസഭയില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ചര്‍ച്ച നടക്കും. അതേസമയം, പുതിയ ബില്‍ അംഗീകരിക്കില്ലെന്ന് അണ്ണഹസാരെ അറിയിച്ചു.   നിലവില്‍ ലോക്‌സഭയുടെ പരിഗണനയിലുള്ള ബില്‍പിന്‍വലിച്ച ശേഷമാകും സര്‍ക്കാര്‍ പുതിയ ലോക്പാല്‍ ബില്‍ അവതരിപ്പിക്കുക. മുന്‍ നിശ്ചയിച്ച പ്രകാരം പാര്‍ലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കേണ്ടതാണെങ്കിലും ലോക്പാല്‍ ബില്‍ പാസാക്കുന്നതിനായി അടുത്തയാഴ്ച സഭ വീണ്ടും ചേരും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം