അപ്പാച്ചിമേട്ടിലെ വിശ്രമകേന്ദ്രം അയ്യപ്പന്മാര്‍ക്ക് അനുഗ്രഹമാകുന്നു

December 22, 2011 കേരളം

ശബരിമല: അപ്പാച്ചിമേട്ടില്‍ സ്ഥാപിച്ചിട്ടുള്ള വിശ്രമകേന്ദ്രം മലകയറിവരുന്ന അയ്യപ്പഭക്തര്‍ക്ക് നല്ലരീതിയില്‍ ഗുണം ചെയ്യുന്നു. ഗ്രാനൈറ്റില്‍ നിര്‍മിച്ചിട്ടുള്ള ഇരിപ്പിടങ്ങളും പ്രാഥമികാവശ്യത്തിനുള്ള സംവിധാനങ്ങളും ഉള്‍പ്പെടെ പ്രകൃതിക്ക് ഇണങ്ങുന്ന രീതിയില്‍ മരങ്ങളും മറ്റും മുറിച്ചുമാറ്റാതെ നിര്‍മിച്ചിരിക്കുന്ന വിശ്രമകേന്ദ്രത്തില്‍ നിന്നാല്‍ പമ്പ മുതല്‍ പരന്നുകിടക്കുന്ന കാനനഭംഗി ആസ്വദിക്കാന്‍ തീര്‍ഥാടകര്‍ക്ക് കഴിയും. വിശ്രമ കേന്ദ്രത്തിനു സമീപത്തായി കാര്‍ഡിയോളജി സെന്റര്‍, ഓക്‌സിജന്‍ പാര്‍ലര്‍, കുടിക്കാനായി ഔഷധജലം എന്നിവയും ഒരുക്കിയിട്ടുണ്ട്. കൂടാതെ പമ്പ മുതല്‍ സന്നിധാനം വരെയുള്ള തീര്‍ഥാടനപാതയില്‍ ഇരുവശത്തും നിര്‍മിച്ചിരിക്കുന്ന കരിങ്കല്‍ ഭിത്തി അയ്യപ്പന്മാര്‍ക്ക് ഇരിപ്പിടമായി ഉപയോഗിക്കാന്‍ സാധിക്കുന്നുണ്ട്. മല കയറാന്‍ തുടങ്ങുന്നതിനു മുമ്പും മല കയറുമ്പോഴും ദേവസ്വം ബോര്‍ഡ് തീര്‍ഥാടകര്‍ക്ക് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം