ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 112-ാം അവതാരജയന്തി ആഘോഷവും ഹനുമത് പൊങ്കാലയും ഡിസംബര്‍ 24ന്

December 23, 2011 കേരളം,ദേശീയം,രാഷ്ട്രാന്തരീയം

തിരുവനന്തപുരം: ശ്രീരാമദാസാശ്രമം സ്ഥാപകാചാര്യനും ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ ഗുരുനാഥനും  അദ്ധ്യാത്മരാമായണ സാധനാവൃത്തിയിലൂടെ ആത്മനിര്‍വൃതി നേടിയ മഹാപ്രഭുവുമായ  ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 112-ാം അവതാര ജയന്തി 2011 ഡിസംബര്‍ 24ന് (1187 ധനു 8ന്) ശനിയാഴ്ച തൃക്കേട്ട നക്ഷത്രത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ശ്രീരാമദാസ ആശ്രമം- മിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ലോകമെമ്പാടും ആഘോഷിക്കുന്നു.
ശ്രീരാമദാസ ആശ്രമത്തില്‍ രാവിലെ 5.30ന് ആരാധന, 6.30ന് അഹോരാത്ര രാമായണപാരായണ സമാരംഭം, 7.30ന് ലക്ഷാര്‍ച്ചന, 8ന് കഞ്ഞിസദ്യ, 10ന് ഹനുമത് പൊങ്കാല, ഉച്ചയ്ക്ക്  ഒന്നിന് അമൃതഭോജനം, വൈകുന്നേരം 5ന് സംഗീതാര്‍ച്ചന, രാത്രി 7ന് ലക്ഷാര്‍ച്ചന സമര്‍പ്പണം, 8ന് ഭജന, 8.30ന് ആരാധന. രാവിലെ 3.30ന് ശ്രീരാമപട്ടാഭിഷേകത്തോടെ ചടങ്ങുകള്‍ സമാപിക്കും. എല്ലാ സജ്ജനങ്ങളുടെയും സാന്നിദ്ധ്യം സാദരം ക്ഷണിക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം