വിമാനത്താവളത്തില്നിന്ന് വിമാനം മോഷ്ടിച്ചു!

August 18, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

കാരക്കാസ്: കാറും ബൈക്കും മാത്രമല്ല, വിമാനവും മോഷ്ടിക്കപ്പെടാം.വെനസ്വേല തലസ്ഥാനത്തെ മൈഖ്വെറ്റിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നാണ് ചെറുവിമാനം മോഷണം പോയത്. വെള്ളിയാഴ്ച രാത്രിയോ ശനിയാഴ്ച പുലര്‍ച്ചയോ നടന്ന മോഷണം തിങ്കളാഴ്ചയാണ് പുറത്തറിയുന്നത്.
കാര്‍ഷിക വ്യവസായ സ്ഥാപനമായ യുരുഗ്വാനയുടെ ഉടമസ്ഥതയിലുള്ള വിമാനം വിമാനത്താവളത്തിന്റെ ഹാംഗറില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് വിമാനം അവിടെ കണ്ടവരുണ്ട്. പിന്നീടെവിടെപ്പോയെന്ന് ആര്‍ക്കുമറിയില്ല. പറന്നുയര്‍ന്ന വിമാനത്തിന്റെ വിവരങ്ങള്‍ സൂക്ഷിക്കുന്ന രേഖയില്‍ ഇതേക്കുറിച്ച് പരാമര്‍ശമേയില്ല.
മയക്കുമരുന്നു കടത്തുകാര്‍ ആരോ വിമാനം കടത്തിയിരിക്കാം എന്നാണ് പോലീസിന്റെ നിഗമനം. പറന്നുയരാന്‍ 100 മീറ്റര്‍ ദൈര്‍ഘ്യമുള്ള റണ്‍വേ മതി എന്നതുകൊണ്ട് ഈ ചെറുവിമാനം വിമാനങ്ങള്‍ നിര്‍ത്തിയിടുന്ന ഹാംഗറില്‍നിന്നുതന്നെ പറത്തിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍