ലോക് പാല്‍ ബില്ലിലെ ഭേദഗതികള്‍ രാഷ്ട്രപതി അംഗീകരിച്ചു

December 28, 2011 ദേശീയം

ന്യൂഡല്‍ഹി: ലോക് സഭ ചൊവ്വാഴ്ച പാസാക്കിയ ലോക് പാല്‍ ബില്ലിലെ ഭേദഗതികള്‍ രാഷ്ട്രപതി അംഗീകരിച്ചു. രാജ്യസഭയില്‍ ബില്‍ ഇന്ന് അവതരിപ്പിക്കാനാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.  ലോക്‌സഭയില്‍ നടന്ന ചര്‍ച്ചക്കുശേഷം ഉള്‍പ്പെടുത്തിയ മാറ്റങ്ങള്‍ രാഷ്ട്രപതി പ്രതിഭാ പട്ടീല്‍ അംഗീകരിച്ചതിനുശേഷം മാത്രമേ രാജ്യസഭയില്‍ ചര്‍ച്ച ചെയ്യാനാകൂ എന്നതിനാല്‍ ഇന്ന് ചര്‍ച്ച നടന്നേക്കില്ലെന്ന് കേന്ദ്രമന്ത്രി നാരായണസ്വാമി അറിയിച്ചിരുന്നു.  ഉച്ചയോടെ അംഗീകരിച്ച ബില്‍ എത്തിക്കാന്‍ സാധിച്ചാല്‍ മാത്രമേ ഇന്ന് ചര്‍ച്ച നടത്തുകയുള്ളൂ എന്നും അദ്ദേഹം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം