പടക്കശാല സ്‌ഫോടനം: മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം നല്‍കും

December 29, 2011 കേരളം

തിരുവനന്തപുരം: തൃശൂര്‍ അത്താണിയില്‍ ഇന്നലെ പടക്കനിര്‍മാണശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ സാമ്പത്തിക സഹായം നല്‍കുമെന്നു മന്ത്രി അടൂര്‍ പ്രകാശ്. ഇതു സംബന്ധിച്ച് അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും അദേഹം പറഞ്ഞു. അത്താണി സീമെറ്റിനു സമീപം പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ പടക്കശാല ഉടമയും അഞ്ചു തൊഴിലാളികളുമാണ് മരിച്ചത്.

പരമ്പരാഗത പടക്ക നിര്‍മാണക്കാരന്‍ എലുവത്തിങ്കല്‍ ദേവസിക്കുട്ടിയുടെ മകനും ലൈസന്‍സിയുമായ ജോഫി (34), പഴയന്നൂര്‍ വെണ്ണൂര്‍ വടക്കേക്കര സ്വദേശികളായ തോട്ടിങ്ങല്‍ രാധാകൃഷ്ണന്‍ (55), പരേതനായ ഇങ്കില്ലിയുടെ മകന്‍ സജീഷ് (25), പ്രാണങ്ങാട്ട് വീട്ടില്‍ പരേതനായ തമ്പിയുടെ മകന്‍ അനില്‍ (22), പുന്നയൂര്‍ക്കുളം കുന്നത്തൂര്‍ എള്ളരുകായില്‍ വാസു (42), ബിഹാര്‍ സ്വദേശി ബബുലു (48) എന്നിവരാണു മരിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം