മകരവിളക്ക് മഹോത്സവത്തിനായി നട ഇന്നു വൈകുന്നേരം തുറക്കും

December 30, 2011 കേരളം

ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്നു വൈകുന്നേരം 5.30നു തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് മഹേശ്വരരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍. ബാലമുരളി നടതുറന്ന് ദീപം തെളിക്കും. നാളെ പുലര്‍ച്ചെ മുതല്‍ നെയ്യഭിഷേകം ആരംഭിക്കും. മകരവിളക്ക് ഉത്സവുമായി ബന്ധപ്പെട്ടു ശബരിമലയിലും സന്നിധാനത്തും കനത്ത പോലീസ് സന്നാഹമാണ് ക്രമീകരിച്ചിരിക്കുന്നത്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ മണ്ഡലകാലത്തു വരാതിരുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ഥാടകര്‍ കൂട്ടത്തോടെ എത്തുമെന്നതിന്റെ അടിസ്ഥാനത്തില്‍ കനത്ത പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം