തമിഴ്‌നാട് തീരത്ത് ആഞ്ഞടിക്കുന്ന താനെ ചുഴലിക്കൊടുങ്കാറ്റില്‍ നാലു പേര്‍ മരിച്ചു

December 30, 2011 ദേശീയം

ചെന്നൈ: തമിഴ്‌നാട് തീരത്ത് ആഞ്ഞടിക്കുന്ന താനെ ചുഴലിക്കൊടുങ്കാറ്റില്‍ നാലു പേര്‍ മരിച്ചു. നാഗപട്ടണത്താണു നാലു മരണവും സ്ഥിരീകരിച്ചത്. രാവിലെ ഏഴു മണിയോടെയാണ് ചുഴലിക്കാറ്റ്   തമിഴ്‌നാടിന്റെ വടക്കന്‍ തീരത്തെത്തിയത്. മണിക്കൂറില്‍ 120 കിലോ മീറ്റര്‍ വേഗത്തിലാണ് കാറ്റ് തീരമണഞ്ഞത്.

പുതുച്ചേരി, നാഗപട്ടണം മേഖലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. ഒട്ടേറെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മണിക്കൂറില്‍ 140 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനിടയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി മുതല്‍ ചെന്നൈയില്‍ കനത്ത മഴ തുടരുകയാണ്. മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. റോഡുകള്‍ താറുമാറായി. തമിഴ്‌നാടിന്റെ തീരദേശ ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി നല്‍കി. ചെന്നൈയില്‍ നിന്നുള്ള ട്രെയിന്‍ ഗതാഗതവും പുനഃക്രമീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം