മഴക്കെടുതിയില്‍ വീടു തകര്‍ന്നവര്‍ക്ക് ലക്ഷം രൂപ ധനസഹായം

December 31, 2011 കേരളം

തിരുവനന്തപുരം: ജില്ലയില്‍ മഴക്കെടുതിയില്‍ വീടുകള്‍ പൂര്‍ണമായും തകര്‍ന്നവര്‍ക്ക് ഒരു ലക്ഷം രൂപ അടിയന്തര സഹായം നല്‍കും. തിരുവനന്തപുരത്തെ മഴക്കെടുതി വിലയിരുത്താന്‍ മന്ത്രി വി.എസ്.ശിവകുമാര്‍ വിളിച്ച അടിയന്തര യോഗത്തിലാണു തീരുമാനമായത്.

ജില്ലയില്‍ വെള്ളം കയറിയ വീടുകളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കും. വീടുകള്‍ ഭാഗികമായി തകര്‍ന്നവര്‍ക്കു നാശനഷ്ടങ്ങള്‍ പരിശോധിച്ച ശേഷം സഹായം നല്‍കും. കനത്തമഴയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10,000 രൂപ അടിയന്തര സഹായം നല്‍കാനും യോഗം തീരുമാനിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം